2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-02-2017

അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ അസി. പ്രൊഫസര്‍മാരെ (ഫിസിക്കല്‍ എജ്യൂക്കേഷന്‍) കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് പത്ത്. യോഗ്യത: ഫിസിക്കല്‍ എജ്യൂക്കേഷനില്‍ അംഗീകൃത മാസ്റ്റര്‍ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്പി.എച്ച്.ഡിയും. നെറ്റ്പി.എച്ച്.ഡി ഉള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി: 65 വയസ്. പ്രതിമാസ മൊത്ത വേതനം: 22,000 രൂപ (നെറ്റ്പി.എച്ച്.ഡി ഇല്ലാത്തവര്‍ക്ക് 20,000 രൂപ).
കോണ്‍ടാക്ട് ക്ലാസ്
മാര്‍ച്ച് 18-ന് നടത്തേണ്ട വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം) കോണ്‍ടാക്ട് ക്ലാസുകളും ഏപ്രില്‍ ഒന്നിന് നടത്തേണ്ട ബി.എസ്.സി മാത്‌സ് കോണ്‍ടാക്ട് ക്ലാസും ഫെബ്രുവരി 24-ലേക്ക് മാറ്റി. പുതുക്കിയ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
ട്യൂഷന്‍ ഫീ
വിദൂരവിദ്യാഭ്യാസം ബി.എസ്.സി പ്രിന്റിങ് ടെക്‌നോളജി (2014 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീ പിഴകൂടാതെ ഫെബ്രുവരി 28 വരെയും 100 രൂപ പിഴയോടെ മാര്‍ച്ച് എട്ട് വരെയും അടയ്ക്കാം. ഡയറക്ടര്‍, സ്‌കൂള്‍ ഒഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, യൂനിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ചലാന്‍ മാര്‍ച്ച് 15-നകം അയക്കണം. ഫോണ്‍: 0494 2407356.
ക്വട്ടേഷന്‍ ക്ഷണിച്ചു
1989 മോഡല്‍ അശോക് ലൈലാന്റ് ബസ് വില്‍ക്കുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2.5 ശതമാനം ഇ.എം.ഡി (കാലിക്കറ്റ് സര്‍വകലാശാല ഫൈനാന്‍സ് ഓഫീസറുടെ പേരിലെടുത്ത ഡി.ഡി) സഹിതം മാര്‍ച്ച് നാലിന് വൈകുന്നേരം നാല് മണിക്കകം ഇന്‍സ്ട്രുമെന്റേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. പരസ്യ ലേലം മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നതിന് തിരിച്ചറിയല്‍ രേഖയും പാന്‍ കാര്‍ഡും ഹാജരാക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക് റെഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 28 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് രണ്ട് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ മാറ്റി
ഫെബ്രുവരി 17 മുതല്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് ആറ് മുതല്‍ നടക്കും.
പരീക്ഷ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റെഗുലര്‍ പരീക്ഷ മാര്‍ച്ച് 17-ന് ആരംഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.