2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാലിക്കറ്റ് ബിരുദ ഏകജാലകം: ഓപ്ഷന്‍ മാറ്റത്തിന് വീണ്ടും അവസരം

ബിരുദ ഏകജാലകത്തിന് നേരത്തെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഒപ്ഷന്‍ മാറ്റം വരുത്താന്‍ വീണ്ടും അവസരമൊരുക്കി സര്‍വ്വകലാശാല. കാലിക്കറ്റ് സര്‍വകലാശാലയുടെ 2016-17 വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് വിവിധ കോളജുകളില്‍ ലഭ്യമായ സീറ്റുകള്‍ സ്റ്റാറ്റിയൂട്ടറി ലിമിറ്റ് വരെ വര്‍ധിപ്പിക്കുന്നതിന് ഓഗസ്റ്റ് ഒന്നിലെ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതുപ്രകാരമാണ് പുതിയ അവസരമൊരുങ്ങിയത്്. നിലവില്‍ 450 ഓളം കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍ ബാക്കിയുണ്ട്്്.

പുതിയ തീരുമാനമനുസരിച്ച് അയ്യായിരത്തിനും ആറായിരത്തിനും ഇടയിലുളള സീറ്റിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ട്. വര്‍ധനവിനുശേഷം ഓരോ കോളജുകളിലും ലഭ്യമായ സീറ്റ് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓപ്ഷന്‍ മാറ്റിനല്‍കുന്നതിന് ഓഗസ്റ്റ് 5, 6 തീയതികളില്‍ അവസരം നല്‍കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 29, 30 തീയതികളില്‍ റീ-ഓപ്ഷന്‍ നല്‍കിയവരുടെയും ഓഗസ്റ്റ് അഞ്ച്, ആറ് തിയതികളില്‍ റീ-ഓപ്ഷന്‍ നല്‍കുന്നവരുടെയും പുതുക്കിയ ഓപ്ഷനുകള്‍ മാത്രമേ അഞ്ചാം അലോട്ട്‌മെന്റിന് പരിഗണിക്കുകയുള്ളൂ. അഞ്ചാം അലോട്ട്‌മെന്റ് ഓഗസ്റ്റ് പത്തിന് പ്രസിദ്ധീകരിക്കും. അതിനുശേഷം സ്‌പെഷല്‍ അലോട്ട്‌മെന്റിനും സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.