2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കാലിക്കറ്റ് ഡിഗ്രി പ്രവേശനം: അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

സര്‍വകലാശാലയില്‍ ഡിഗ്രി പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ കേന്ദ്രങ്ങളില്‍ മെയ് 25 മുതല്‍ സൗകര്യമുണ്ടായിരിക്കും.

ബി.എഡ് സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്

സര്‍വകലാശാല ബി.എഡ് (2006-11 പ്രവേശനം) സപ്ലിമെന്ററി (ഒക്‌ടോബര്‍ 2015) പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും.

എസ്.ഡി.ഇ-യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനം

വിദൂരവിദ്യാഭ്യാസം ബി.എ, ബി.കോം, ബി.എസ്.സി മാത്‌സ്, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2014 വര്‍ഷത്തില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് 500 രൂപ പിഴയോടെ മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.

എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ
എട്ടാം സെമസ്റ്റര്‍ ബി.ടെക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 22ന് ആരംഭിക്കും.

എം.എ ഹിസ്റ്ററി വൈവാ വോസി

വിദൂരവിദ്യാഭ്യാസം എം.എ ഹിസ്റ്ററി ഫൈനല്‍ വൈവാ വോസി മെയ് 30, 31 തിയതികളില്‍ സര്‍വകലാശാലാ കാംപസിലെ സ്‌പെഷല്‍ സപ്ലിമെന്ററി യൂനിറ്റിലും (കോഴിക്കോട് സോണ്‍), ജൂണ്‍ രണ്ട് മുതല്‍ നാല് വരെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലും (തൃശൂര്‍ സോണ്‍) നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2015 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ മ്യൂസിക്  (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.