2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കാലികറ്റ് സര്‍വകലാശാല

പരീക്ഷാ തിയതി
ജൂലൈ ഏഴിന് നടത്താനിരുന്ന് പിന്നീട് മാറ്റിവച്ച പരീക്ഷകള്‍ താഴെ കൊടുത്ത തിയതികളില്‍ നടത്തും.
എല്‍.എല്‍.ബി ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം), മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം) റഗുലര്‍സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) സപ്ലിമെന്ററി പരീക്ഷകള്‍ 20-നും, എം.ബി.എ നാലാം സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട്‌ടൈം), ആറാം സെമസ്റ്റര്‍ (പാര്‍ട്ട്‌ടൈം) റഗുലര്‍സപ്ലിമെന്ററി പരീക്ഷകള്‍ 29-നും, രണ്ടാം സെമസ്റ്റര്‍ എം.എച്ച്.എ റഗുലര്‍സപ്ലിമെന്ററി, എട്ടാം സെമസ്റ്റര്‍ ബി.ടെക് (04 സ്‌കീം) സപ്ലിമെന്ററി പരീക്ഷകള്‍ എട്ടിനും നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സയമത്തിലോ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിച്ചു
ഏകജാലകം വഴിയുള്ള പി ജി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പ്രവേശന പരീക്ഷയില്ലാത്ത പി ജി കോഴ്‌സുകള്‍ക്ക് എട്ടു മുതല്‍ 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.cuon-l-in-e-@uoc.a-c.in കാണുക.

ഹാള്‍ടിക്കറ്റ്
11 മുതല്‍ നടത്തുന്ന ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാ ഹാള്‍ടിക്കററുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.