2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

കാലാവസ്ഥാ വ്യതിയാനം വിമാനടിക്കറ്റ് നിരക്ക് കൂട്ടും

ന്യൂയോര്‍ക്ക്: ഭൂമിക്കും മനുഷ്യനും ഒരുപോലെ വിപത്ത് സംഭവിക്കുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം വിമാന ടിക്കറ്റുകള്‍ക്കും വില കൂടാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഭൂമിയിലെ താപനില വര്‍ധിക്കുന്നത് മൂലം വിമാനങ്ങള്‍ക്ക് പറക്കാന്‍ വിലക്ക് വരും. ഇതോടെ വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. അടുത്ത നൂറ്റാണ്ടില്‍ ഇത് യാഥാര്‍ത്ഥ്യമാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വിമാനങ്ങളുടെ ഭാരം വര്‍ധിക്കുന്നത് തടയേണ്ടി വരും. അതിനാല്‍ തന്നെ യാത്രക്കാരുടെ എണ്ണം കുറക്കേണ്ടിയും വരും.

2080 ആകുമ്പോഴേക്കും ലോകത്താകമാനം വിമാനത്താവളങ്ങളിലെ താപനില നാലു മുതല്‍ എട്ടു ഡിഗ്രി സെള്‍ഷ്യസ് ആയിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. വിമാനം പറന്നുയരുന്നതിന് വായുവിന്റെ താപനില അടിസ്ഥാന ഘടകമാണ്.ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനം വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.