2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കാലാവസ്ഥാ വ്യതിയാനം: ലോകനേതാക്കള്‍ പാരിസ് ഉടമ്പടിക്ക് അംഗീകാരം നല്‍കി

ന്യൂയോര്‍ക്ക് : 165 ലോക നേതാക്കള്‍ ഒരുമിച്ചു കൂടി പാരിസിലെ കാലാവസ്ഥാ ഉമ്പടിക്ക് അംഗീകാരം നല്‍കി. ലോക ഭൂമി ദിനമായ ഇന്നലെ യു.എന്‍ ആസ്ഥാനത്ത് ഒരുമിച്ചു കൂടിയാണ് ഉടമ്പടിക്ക് അംഗീകാരം നല്‍കിയത്.

പാരിസിലെ ഉടമ്പടി കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് ലോകനേതാക്കള്‍ യു.എന്‍ ആസ്ഥാനത്ത് ഒരുമിച്ചു കൂടിയത്. ലോകത്ത് ഏറ്റവുമധികം ഹരിതഗ്രഹ വാതകം പുറന്തള്ളുന്ന ഇന്ത്യ, അമേരിക്ക, ചൈന രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കാളായിരുന്നില്ല പങ്കെടുത്തിരുന്നത്. കടല്‍ നിരപ്പ് ഉയരുന്ന ഫിജി, തുവാലു കിര്‍ബാട്ടി എന്നീ രാജ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉച്ചകോടിക്ക് അംഗീകാരം നല്‍കിയിരുന്നു.

ചരിത്രത്തില്‍ ആഗോള താപം ഏറ്റവും ഉയര്‍ന്ന നിരക്ക് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ഈ വര്‍ഷത്തെ ശക്തമായ വര്‍ച്ചയ്ക്കും ചൂടിനും കാരണം എല്‍ നിനോ പ്രതിഭാസമായിരുന്നുവെന്ന് കൂടിക്കാഴ്ച്ച വിലയിരുത്തി. 55 ശതമാനം ഹരിതഗ്രഹ വാതകം പുറത്തു തള്ളുന്ന ലോകത്തെ 55 രാജ്യങ്ങള്‍ പാരിസ് ഉടമ്പടി അംഗീകരിക്കുന്നതോടെ തീരുമനങ്ങള്‍ പ്രാബല്യത്തില്‍ വരും.
അമേരിക്കയും ചൈനയും ഉടമ്പടിക്ക് ഈ വര്‍ഷം തന്നെ അംഗീകാരം നല്‍കുമെന്ന് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.