2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

കാലവര്‍ഷം: 2.21 കോടി രൂപയുടെ നാശനഷ്ടം

 

മഞ്ചേരി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത കാറ്റിലും മഴയിലും 2.21 കോടി രൂപയുടെ നാശഷ്ടമുണ്ടായതായി ജില്ലാ അഗ്രികള്‍ച്ചറല്‍ ഓഫിസില്‍നിന്നുള്ള കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നെല്ല്, തെങ്ങ്, വാഴ, കമുക്, റബര്‍ തുടങ്ങിയ കൃഷിയിനങ്ങളാണ് വ്യാപകമായി നശിച്ചത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മഴയോടൊപ്പം കാറ്റും ശക്തമായതാണ് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. 2.5 ഹെക്ടര്‍ നെല്‍കൃഷി, മൂന്നു ഹെക്ടര്‍ പച്ചക്കറി കൃഷി, 700 തെങ്ങ്, 63,825 കുലക്കാത്ത വാഴകള്‍, 17,680 കുലച്ച വാഴകള്‍, 4,005 ടാപ്പിങ് റബര്‍, 400 നോണ്‍ ടാപ്പിങ് റബറുകള്‍, 830 കമുക്, 80 കുരുമുളക് തൈകള്‍ എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റിലും മഴയിലും നശിച്ച കൃഷിയിനങ്ങളുടെ കണക്കുകള്‍.
ചാലിയാര്‍ പഞ്ചായത്തിലാണ് വ്യാപകമായ രീതിയില്‍ വാഴ കൃഷി നശിച്ചത്. ഇവിടെ മുപ്പതിനായിരത്തിലേറെ വാഴകള്‍ക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പരപ്പനങ്ങാടി, മലപ്പുറം, പാണ്ടിക്കാട്, മൊറയൂര്‍, തൃക്കലങ്ങോട്, തിരുവാലി, ഊര്‍ങ്ങാട്ടിരി തുടങ്ങിയ കൃഷിഭവന്‍ പരിധികളിലും വലിയ തോതില്‍ കൃഷിനാശം സംഭവിച്ചു.
ജില്ലയില്‍ 45 വീടുകളും ഭാഗികമായി തകര്‍ന്നു. വീടുകളുടെ തകര്‍ച്ചയില്‍ 16 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍.
മലയോരമേഖലകളിലാണ് കൃഷിനാശവും ഭവന നഷ്ടവും കൂടുതല്‍ സംഭവിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.