2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാലവര്‍ഷം എത്തുക ജൂണ്‍ ആറിന്

 

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിന് മാത്രമേ ആരംഭിക്കൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

സാധാരണ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവര്‍ഷമാണ് ഇത്തവണ വൈകുന്നത്.കാലവര്‍ഷം ഇത്തവണ സാധാരണപോലെയായിരിക്കുമെങ്കിലും മഴയുടെ അളവ് കുറയുമെന്നും അറിയിപ്പില്‍ പറയുന്നു. എല്‍നിനോയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള സമുദ്രമേഖലയിലെ ഉയര്‍ന്ന താപനിലയും കാലാവസ്ഥയെ സ്വാധീനിക്കുന്നതിനാലാണ് മഴ വൈകുക. മെയ് 18, 19 ദിവസങ്ങളില്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളില്‍ മഴയെത്തും. തുടര്‍ന്ന് 10 ദിവസത്തിനുള്ളിലാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News