2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കാലപ്പഴക്കംച്ചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ 4.22 കോടിയുടെ ഭരണാനുമതി

ചാരുംമൂട്: പാറ്റൂര്‍ കുടിവെള്ള പദ്ധതിയുടെ നൂറനാട് ചുനക്കര പഞ്ചായത്തുകളില്‍ സ്ഥാപിച്ചിരുന്ന കാലപ്പഴക്കംച്ചെന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുവാന്‍ 4.22 കോടി സര്‍ക്കാര്‍ അനുവദിച്ചതായി ആര്‍.രാജേഷ് എം.എല്‍.എ അറിയിച്ചു.
മുപ്പത് വര്‍ഷത്തിനു മുകളില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ അടിക്കടി പൊട്ടുന്ന സാചര്യത്തിലാണ് മാറ്റി സ്ഥാപിക്കുവാന്‍ ഭരണാനുമതി ലഭിച്ചത്. ഇടപ്പോണ്‍പാറ 131 ലക്ഷം, ചുനക്കര തെരുവുമുക്ക് മുതല്‍ വടക്കേട്ട് 86.10 ലക്ഷം, തെരുവുമുക്ക് കോമല്ലൂര്‍ 53.80 ലക്ഷം, പാലമുക്ക് പടനിലം 55.40 ലക്ഷം, ചുനക്കര കോട്ടമുക്ക് മേപ്പള്ളി ചന്ത 41.95 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം പണി തുടങ്ങുമെന്നും എം.എല്‍.എ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News