2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കാലടി പാലം ദ്രൂതഗതിയില്‍ യാഥാര്‍ഥ്യമാക്കണമെന്ന്

പെരുമ്പാവൂര്‍: എം.സി റോഡിലെ ഗതാഗതക്കുരിക്കിനറുതി വരുത്താന്‍ കാലടി പാലം ദ്രൂതഗതിയില്‍ യാഥാര്‍ഥ്യമാക്കണമെന്ന് കേരള ജനാധിപത്യ കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം ആവശ്യപെട്ടു.
മഴക്കാലമായതോടെ ഗതാഗതക്കുരിക്ക് മുമ്പത്തെക്കാള്‍ രൂക്ഷമായിരിക്കുകയാണ.് വിദ്യാര്‍ഥികളും വിമാനത്താവള യാത്രക്കാരും ഇതുമുലം വലയുകയാണെന്നും സമാന്തരപാലം ഉടനെ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപെട്ടു.
കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടയാണ് എല്‍.ഡി.എഫ് ഭരണത്തെ കാണുന്നതെന്നും ലക്ഷക്കണക്കിനു യാത്രികരുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് സര്‍ക്കാറിനോട് യോഗം അഭ്യര്‍ഥിച്ചു.
നേതൃത്വ പരിശീലന ക്യാംപ് കേരള ജനാധിപത്യ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈസന്‍ മാങ്കുഴ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ടി കുര്യച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കന്മാരായ വിന്‍സന്റ് റാഫേല്‍, പൗലോസ് മുടക്കുംതല, പോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.