2020 January 27 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കാറില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

ആലക്കോട്: കാര്‍ത്തികപുരത്ത് കാറില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ആലക്കോട് എസ്.ഐ സി വിജയന്‍ നടത്തിയ പരിശോധനയിലാണു സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത്.
കാര്‍ത്തികപുരം പമ്പ് ഹൗസിന് സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഉഗ്രശേഷിയുള്ള 16 ഡിറ്റനേറ്ററും അനുബന്ധ സാമഗ്രികളുമാണു കണ്ടെടുത്തത്. അരിവിളഞ്ഞപൊയില്‍ സ്വദേശി ബിജു(40) എന്നയാളുടെതാണു വാഹനം. പൊലിസിനെ കണ്ട കാര്‍ ഉടമ ഓടി രക്ഷപെട്ടു. ഇയാള്‍ക്കെതിരേ കേസെടുത്തു. വീടു നിര്‍മാണത്തിനായി  പാറ പൊട്ടിക്കുന്നതിനു സൂക്ഷിച്ചവയായിരിക്കാം ഇവയെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പൊലിസ് ഓഫിസര്‍മാരായ നളന്‍, സന്തോഷ്, അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News