2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കാറില്‍നിന്ന് 1.44 കോടി രൂപ പിടികൂടി

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍- പാലക്കാട് മെയിന്‍ റോഡിലെ ശ്രീകൃഷ്ണ എന്‍ജിനീയറിങ് കോളജ് പരിസരത്ത് നിര്‍ത്തിയിട്ട ഒരു കാറില്‍നിന്നും 2000,ന്റെയും 100 ന്റെയും1.44 കോടി രൂപയുടെ നോട്ടുകള്‍ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊള്ളാച്ചി സ്വദേശികളായ തമിഴ് ശെല്‍വം, മണികണ്ഠന്‍, ലോകനാഥന്‍ ഉള്‍പ്പെട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ഇവര്‍ 500 രൂപയുടെയും 1000 രൂപയുടെയും അസാധു നോട്ടുകള്‍ 30 ശതമാനം കമ്മിഷനില്‍ ഇവര്‍ മാറ്റി നല്‍കിയതായി പറയുന്നു. ഇവരെ ആദായനികുതി വകുപ്പിന് കൈമാറി. സേലത്തെ കുമാരസ്വാമി പട്ടിയില്‍ ബി.ജെ.പി നേതാവ് അരുണ്‍ റാമി(35)ന്റെ കാറില്‍നിന്നും 20.55 ലക്ഷം രൂപയും പൊലിസ് കണ്ടെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News