2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കാറിനുള്ളില്‍ ശ്വാസം കിട്ടാതെ വലഞ്ഞ നായക്കുട്ടിക്ക് രക്ഷകരായി നാട്ടുകാര്‍

മട്ടാഞ്ചേരി: ഉടമകള്‍ കാറിനകത്ത് പൂട്ടിയിട്ട നായക്കുട്ടി ശ്വാസം കിട്ടാതെ വലഞ്ഞ നായ്ക്കുട്ടിക്ക് നാട്ടുകാരായ ചെറുപ്പക്കാര്‍ രക്ഷകരായി.
ഫോര്‍ട്ടുകൊച്ചിയില്‍ ബിനാലേ കാണുവാന്‍ എത്തിയ ഒരു കുടുബമാണ് നായക്കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ടത്. സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കയറ്റാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് നായക്കുട്ടിയെ ഇവര്‍ കാറിനുള്ളിലാക്കി പോയത്. മണിക്കൂറുകള്‍ കഴിഞ്ഞതോടെ നായക്കുട്ടി കാറിനകത്ത് ശ്വാസം കിട്ടാനാവാതെ അസ്വസ്ഥത കാട്ടി തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഉടനെ പൊലിസില്‍ വിവരം അറിയിച്ചു .അതൊടൊപ്പം കാറിന്റെ ഡോര്‍ ചില്ലിനിടയിലൂടെ പാല്‍ കവര്‍ ഇറക്കി വെള്ളം ഒഴിച്ചു കൊടുത്തു.
അവശനായിരുന്ന നായക്കുട്ടി വെള്ളം കുടിച്ചതോടെ അല്‍പം ആശ്വാസത്തിലായി .ഈ സമയം പൊലിസ് ബിനാലേയില്‍ അനൗണ്‍സ് ചെയ്ത് ഉടമകളെ കാറിനടുത്തേക്ക് വിളിച്ചു വരുത്തി. ഡോര്‍ കൂടി തുറന്നതോടെ നായക്കുട്ടി പൂര്‍ണ്ണ ആശ്വാസത്തിലായി. ഒരു ജീവന്‍ രക്ഷിക്കാനായതില്‍ ചെറുപ്പക്കാരും സന്തോഷിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.