2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

പയ്യോളി – തിക്കോടി തെരുവില്‍ തണ്ടോറ വടക്കയില്‍ രാജേഷി ( 30) നാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. പെരുമാള്‍ പുരം പഴയ എ .ഇ . ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം ഇന്ന് ഉച്ചയോടെ ബന്ധുവുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന രാജേഷിന്റെയും ബന്ധുവിന്റെയും ദേഹത്തേക്ക് വടകര ഭാഗത്ത് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രാജേഷിനെയും, ഒപ്പം ബന്ധുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോടേക്ക് കൊണ്ടു പോകുന്നതിനിടെ വഴിയില്‍ വെച്ച് രാജേഷ് മരണപ്പെടുകയായിരുന്നു. പരുക്ക് പറ്റിയ ബന്ധുവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
മൃതദേഹം ഇപ്പോള്‍ കൊയിലാണ്ടി മോര്‍ച്ചറിയിലാണ് ശവസംസ്‌കാരം മിക്കവാറും നാളയേ നടത്താനാകുമെന്ന്
പറയപ്പെടുന്നു. അവിവാഹിതനായ രാജേഷിന്റെ വിവാഹ ഉറപ്പ് കൊടുക്കല്‍ ചടങ്ങ് വീട്ടില്‍ വെച്ച് ഇന്ന് നടത്താന്‍തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തിനിടെയാണ് അപകടം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.