2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കാര്‍ഷിക സര്‍വകലാശാലയില്‍ എം.എസ്.സി, പിഎച്ച്.ഡി

കേരളാ കാര്‍ഷിക സര്‍വകലാശാല 2016-17 വര്‍ഷത്തില്‍ ആരംഭിക്കുന്ന എം.എസ്.സി, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഹോം സയന്‍സ് (ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍), അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ഫോറസ്ട്രി എന്നിവയാണ് എം.എസ്.സി കോഴ്‌സുകള്‍. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഹോം സയന്‍സ്, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ് എന്നിവയിലാണ് പി.എച്ച്.ഡി കോഴ്‌സ്. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്ങില്‍ എം.ടെക് കോഴ്‌സുമുണ്ട്. 

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം രജിസ്ട്രാര്‍, കേരള കാര്‍ഷിക സര്‍വകലാശാല, കെ.എ.യു. പി.ഒ, വെള്ളാനിക്കര, തൃശൂര്‍, 680 656 എന്ന വിലാസത്തില്‍ അയയ്ക്കണം.
www.amdissions.kau.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ലഭിക്കും.
ഫീസ് പി.ജി. കോഴ്‌സുകള്‍ക്ക് 1,000 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപ), പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് 1,500 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 750 രൂപ). ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത് ജനറേറ്റ് ചെയ്യുന്ന പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖകളില്‍ 57006546701 എന്ന അക്കൗണ്ട് നമ്പരില്‍ ഫീസ് അടയ്ക്കാം. അക്കൗണ്ട് വിവരങ്ങള്‍: കമ്പ്‌ട്രോളാര്‍, കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി, കെ.എ.യു. കാംപസ് ബ്രാഞ്ച്, വെള്ളാനിക്കര. റെമിറ്റന്‍സ് സ്ലിപ്പിന്റെ യഥാര്‍ഥ കൗണ്ടര്‍ഫോയില്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിക്കൊപ്പം അയയ്ക്കണം.
ഓറോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ പ്രൊസ്‌പെക്ടസിലുണ്ട്.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂലൈ 23.
ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട അവസാന തിയതി: ജൂലൈ 30.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.