2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

കെ.എ സലിം

 

 

ന്യൂഡല്‍ഹി: ഹം നിഭായേംഗേ (ഞങ്ങള്‍ നടപ്പാക്കും) എന്ന പേരില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. നവ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുറത്തിറക്കിയത്. തൊഴിലില്ലായ്മ, കാര്‍ഷിക മേഖല, സത്രീ സുരക്ഷ, ദാരിദ്ര്യം എന്നിവ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണെന്ന് പറയുന്ന പ്രകടന പത്രിക എല്ലാ സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖാപിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതത് സര്‍ക്കാരുകളും മറ്റിടങ്ങളില്‍ കേന്ദ്രവുമാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക. പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 72,000 രൂപ ന്യായ് പദ്ധതി പ്രകാരം നിക്ഷേപിക്കുമെന്നും പ്രഖ്യാപിക്കുന്നു.
നമ്മുടെ പ്രധാനമന്ത്രിയില്‍നിന്ന് എന്നും ഒരുപാട് കള്ളങ്ങള്‍ കേള്‍ക്കുകയാണെന്നും അതുകൊണ്ട് സത്യസന്ധമായ കാര്യങ്ങള്‍ മാത്രമേ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. സോണിയാ ഗാന്ധി, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.

പ്രധാന പ്രഖ്യാപനങ്ങള്‍:

പൊതുമേഖലയില്‍ മാത്രം 34 ലക്ഷം തൊഴിലവസരങ്ങള്‍
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കും
12ാം ക്ലാസ് വരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം
22 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും
കടം അടയ്ക്കാത്ത കര്‍ഷകര്‍ക്കുമേല്‍ ക്രിമിനല്‍ കേസ് ഇല്ല
ജാമിഅ മില്ലിയ, അലീഗഡ് സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തും
എല്ലാവര്‍ക്കും സൗജന്യ ചികിത്സ, മരുന്ന്, കിടത്തി ചികിത്സ
ലോക്‌സഭ, നിയമസഭ, കേന്ദ്രസര്‍വിസ് എന്നിവയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം
വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്ക് പുരയിട അവകാശ നിയമം
ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കില്ല
ആള്‍ക്കൂട്ടക്കൊല, വെറുപ്പ് അതിക്രമങ്ങള്‍ ഇല്ലാതാക്കും
ന്യൂനപക്ഷം, പട്ടിക വിഭാഗം, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കെതിരേ അതിക്രമങ്ങള്‍ തടയും
വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കും
റാഫേല്‍ ഉള്‍പ്പെടെ പ്രതിരോധ കരാറുകളില്‍ അന്വേഷണം
മതം, ജാതി, വര്‍ണ-വര്‍ഗ വിവേചനം തടയാന്‍ നിയമം
വിവാദ പൗരത്വബില്‍ പിന്‍വലിക്കും
സുരക്ഷാ വിഭാഗങ്ങള്‍ അതിക്രമങ്ങള്‍ തടയാന്‍ ‘അഫ്‌സ്പ’ ഭേദഗതി ചെയ്യും

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.