2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കാര്യവട്ടത്ത് വീണ്ടും കളിയാരവം

 

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ വീണ്ടും കളിയാരവങ്ങളുയരുന്നു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അഞ്ച് ഏകദിന മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇതിനായി ഇംഗ്ലണ്ട് ലയണ്‍സ് ടീം നാളെ തിരുവനന്തപുരത്തെത്തും.
ഏകദിന മത്സരങ്ങള്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലും ചതുര്‍ദിന മത്സരം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കും. ഏകദിന മത്സരങ്ങള്‍ ജനുവരി 23, 25, 27, 29, 31 എന്നീ ദിവസങ്ങളിലും ചതുര്‍ദിന മത്സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെയുമാണ് നടക്കുക.

ഇംഗ്ലണ്ട് ലയണ്‍സ് ടീം 14 മുതല്‍ 17 വരെ തിരുവനന്തപുരം കെ.സി.എ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തും. 18, 20 തിയതികളില്‍ ഇംഗ്ലണ്ട് ലയണ്‍സ് ടീമും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള വാം അപ്പ് മാച്ചുകളും സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. 20ന് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തും. 21ന് ഇന്ത്യ എ ടീമിന്റെ പരിശീലനം സെന്റ് സേവ്യേഴ്‌സിലും 22ന് ഇന്ത്യ എ ടീമിന്റെയും ഇംഗ്ലണ്ട് ലയണ്‍സിന്റെയും പരിശീലനം സ്‌പോര്‍ട്‌സ് ഹബ്ബിലും നടക്കും. ചതുര്‍ദിന മത്സരത്തിനുള്ള ഇരു ടീമുകളുടെയും പരിശീലനം ഫെബ്രുവരി രണ്ടിനും വാം അപ്പ് മാച്ചുകള്‍ 3, 4 തിയതികളിലും സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും.

അഞ്ചിന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന ഇംഗ്ലണ്ട് ലയണ്‍സ് ടീം ആറിന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി മത്സരം കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കളര്‍ ജഴ്‌സിയും വൈറ്റ് ബോളുമാണ് 50 ഓവര്‍ ഏകദിന മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കില്ല. ഏകദിന മത്സരങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. ഇംഗ്ലണ്ട് ലയണ്‍സ് ടീം:
ഡോം ബെസ്സ്, സാം ബില്ലിങ്‌സ്, ഡാന്നി ബ്രിഗ്‌സ്, മാത്യു കാര്‍ട്ടര്‍ , സാക് ചാപ്പെല്‍ , ജോ ക്ലാര്‍ക്, അലക്‌സ് ഡേവിസ്, ബെന്‍ ഡക്കറ്റ്, ലെവിസ് ഗ്രിഗറി, സാം ഹെയ്ന്‍, ടോം കോഹ്‌ലര്‍കാഡ്‌മോര്‍, സാഖിബ് മഹ്മൂദ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്, ജാമി പോര്‍ട്ടര്‍, ടോം ബെയ്‌ലി, മാക്‌സ് ഹോള്‍ഡണ്‍, അമര്‍ വിര്‍ദി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News