2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കാരുണ്യസന്ദേശവുമായി പെംസ് വിദ്യാര്‍ഥികള്‍ വൃദ്ധസദനത്തില്‍

പരപ്പനങ്ങാടി: പുത്തരിക്കല്‍ പെംസ് സ്‌കൂളിലെ ജെ.ആര്‍.സിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസംഘം കുറ്റിപ്പുറം തവനൂര്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. സദനത്തിലെ അന്തേവാസികളായ വയോധികരോടൊപ്പം മണിക്കൂറുകള്‍ ചെലവിട്ട വിദ്യാര്‍ഥികള്‍ പരസ്പരം കാര്യങ്ങള്‍ പങ്കുവച്ചു.
വൃദ്ധജനങ്ങളെ സ്‌നേഹിക്കാനും അവരുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും കുട്ടികള്‍ തീരുമാനമെടുത്തു.
അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഭക്ഷണ പദാര്‍ഥങ്ങള്‍, വസ്ത്രങ്ങള്‍, നിത്യഉപയോഗ സാമഗ്രികള്‍ തുടങ്ങിയവ അന്തേവാസികള്‍ക്ക് നല്‍കി. ജെ.ആര്‍.സി കൗണ്‍സിലര്‍മാരായ ഷാനവാസ് മുള്ളുങ്ങല്‍, സോന, വിദ്യാര്‍ഥികളായ മിന്‍ഹ, നൂറ,ഹംദ, സഫ് വാന, നദ്ബ, ഫറാസ്, അമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News