2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

വെള്ളാങ്ങല്ലൂര്‍: കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനിലെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയനാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ നല്‍കുന്നത്. സാധാരണക്കാരുടെ സാരഥികളായ ഓട്ടോ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച പണം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍ കുമാറിനെ ഏല്‍പ്പിക്കും.
ടി.കെ ഹരി, കെ.കെ യൂസഫ്, പി.വി ഗോപി, പി.എ രാജീവ്, എം.എം വേലായുധന്‍, സി.ഡി ജോയ്, പി.ബി ഷിഹാബ് എന്നീ ഓട്ടോ ഡ്രൈവര്‍മാരാണ് സഹായനിധിക്ക് നേതൃത്വം നല്‍കിയത്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.