2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കാരികുളം എസ്റ്റേറ്റ് മേഖലയില്‍ പുലിയിറങ്ങി

 

പാലപ്പിള്ളി: കാരികുളം എസ്റ്റേറ്റ് മേഖലയില്‍ ഇന്നലെ പുലിയിറങ്ങി. റോഡു ടാര്‍ ചെയ്യാന്‍ കരാര്‍ എടുത്തിട്ടുള്ള ചെമ്മണ്ടപ്പറമ്പില്‍ സി.കെ സുരേന്ദ്രന്‍ ഇന്നലെ രാവിലെ അഞ്ചരയോടെ പണിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു പുലി പ്രത്യക്ഷപ്പെട്ടത്.
പാലപ്പിള്ളിയില്‍ എരിപ്പോഡ് പാലത്തിനു സമീപം ടാര്‍ റോഡിലൂടെ തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി നടന്നുപോയിരുന്ന പുലി പെട്ടെന്നു എസ്റ്റേറ്റിന്റെ ഉള്ളിലേക്കു ഓടിപ്പോയതായി സുരേന്ദ്രന്‍ പറഞ്ഞു. കുണ്ടായിയില്‍ മുപ്ലിയം പുഴയോരത്തു ഇന്നലെ രാവിലെ ഏഴരയോടെയാണു എസ്റ്റേറ്റ് തൊഴിലാളിയായ ദേവകി പുലിയെ കണ്ടത്.
പുഴയോരത്തു ഈ സമയത്തു ഏതാനും പശുക്കള്‍ മേഞ്ഞിരുന്നതായും അതിലൊന്നിനെ പിടികൂടാന്‍ പുലി പതുങ്ങി ഇരിക്കുകയായിരുന്നുവെന്നുമാണു തൊഴിലാളികള്‍ പറയുന്നത്. ദേവകി ഉടന്‍ തന്നെ എസ്റ്റേറ്റ് സൂപ്പര്‍വൈസറെ വിളിക്കുകയും തൊഴിലാളികളെ കണ്ട പുലി ഓടിരക്ഷപ്പെടുകയും ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.