2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയത് സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍, വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ ആവില്ലെന്ന് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസ് വേഗം പരിഗണിക്കണമെന്ന എതിര്‍പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. കേസ് നാലാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും. എതിര്‍ സ്ഥാനാര്‍ഥിയായ മുസ്‌ലിംലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.