2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉടന്‍ നടപടി: മന്ത്രി

തലശ്ശേരി: ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ ജേതാക്കളായ കായിക താരങ്ങള്‍ക്കു കഴിഞ്ഞ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും അത് നല്‍കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഈ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും  സ്‌പോര്‍ട്‌സ് മന്ത്രി ഇ.പി ജയരാജന്‍. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ കായിക രംഗം വിടുന്ന പ്രവണത കൂടുകയാണ്.
ഇതവസാനിപ്പിക്കണം. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഈ സര്‍ക്കാരിനുള്ളത്. സ്‌പോര്‍ട്‌സ് രംഗം അടിമുടി പരിഷ്‌ക്കരിക്കും. ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താന്‍ കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും കായിക പരിശീനം നല്‍കുന്നതിന്റ ഭാഗമായാണ് യോഗ പരിശീലനം ആരംഭിച്ചത്. എല്ലാ വിദ്യാലയങ്ങളിലും യോഗയും നീന്തലും  പരിശീലനം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.