2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കായല്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി

കുട്ടനാട് : കായല്‍ യാത്രക്കിടെ ശിക്കാരവള്ളത്തില്‍ നിന്നും വീണ യുവാവിനെ കാണാനില്ല. കോട്ടയം പാമ്പാടി മുണ്ടിയാക്കല്‍ വീട്ടില്‍ പരേതനായ പ്രസാദിന്റെ മകന്‍ അഭിലാഷ് (പ്രശാന്ത് 26) നെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 3.45ന് ആര്‍.ബ്ലോക്കിന് സമീപത്തുവെച്ചായിരുന്നു അപകടം.കുമരകത്തു നിന്നും രാവിലെ പതിനൊന്നിന് ശിക്കാര വള്ളത്തില്‍ സുഹൃത്തുക്കളായ എട്ട് അംഗ സംഘവുമൊത്താണ് അഭിലാഷ് കായല്‍ യാത്രയ്‌ക്കെത്തിയത്. ആര്‍.ബ്ലോക്കിന് സമീപം എത്തിയപ്പോള്‍ ശിക്കാര വള്ളത്തില്‍ നിന്നും അഭിലാഷ് കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ശിക്കാര വള്ളത്തിന്റെ ഡ്രൈവറും കൂടെയുണ്ടായിരുന്ന സുഹൃത്തുകളും  രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍ അഭിലാഷ് ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൈനകരി പൊലീസും ആലപ്പുഴയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.