2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കായല്‍ കൈയേറ്റം: സ്റ്റോപ്പ് മെമ്മോ നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം തടയാന്‍ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ഈ വിഷയത്തില്‍ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നു ചൂണ്ടിക്കാട്ടികൈനകരി ഗ്രാമപഞ്ചായത്തംഗം ബികെ വിനോദ് നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനോടു വിശദീകരണം തേടിയിത്.
മന്ത്രിയുടെ കമ്പനി കായല്‍ കൈയേറിയെന്നു കൈനകരി നോര്‍ത്ത് വില്ലേജ് ഓഫിസറുടെയും കുട്ടനാട് തഹസില്‍ദാറുടെയും റിപ്പോര്‍ട്ടുകളിലുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. കായല്‍ കൈയേറ്റത്തില്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ നഗരസഭയും നടപടിയെടുത്തിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റാംസര്‍ മേഖലയായ കുട്ടനാട്ടിലാണ് മാര്‍ത്താണ്ഡം കായല്‍. നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റ ബാങ്കില്‍ കൈയേറ്റ ഭൂമി ഉള്‍പ്പെടുത്താന്‍ പ്രാദേശികതല മോണിറ്ററിങ് കമ്മിറ്റിക്ക് നിവേദനം നല്‍കിയിട്ടും തോമസ് ചാണ്ടിയുടെ സ്വാധീനത്തെത്തുടര്‍ന്ന് നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.