2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കായംകുളത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം; ആറുപേര്‍ക്ക് പരുക്ക്

ആലപ്പുഴ :കായംകുളത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്. എട്ടു വാഹനങ്ങള്‍ തകര്‍ത്തു. എരുവ കോയിക്കപ്പടിയിയിലാണ് സംഭവം.
ശനിയാഴ്ച രാത്രിയിലായിരുന്നു അക്രമപരമ്പര അരങ്ങേറിയത്. രാത്രി ഒന്‍പതോടെ കോയിക്കപ്പടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ കായംകുളം പഴയ തെരുവു വീട്ടില്‍ ഷാമോനെ (21) ഒരു സംഘം മര്‍ദ്ദിച്ചു.ഇതിനെ തുടര്‍ന്നാണ് അക്രമ പരമ്പര ആരംഭിച്ചത്.
ഷാമോന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഒരു സംഘം ആളുകള്‍ ബി.ജെ.പി പ്രവര്‍ത്തകനായ എരുവ തോണ്ടലില്‍ പടീറ്റതില്‍ വിജിത്തിന്റെ വീട്ടിലെത്തി. ഈ സമയം വിജിത്ത് സ്ഥലത്തില്ലായിരുന്നു.
തുടര്‍ന്ന് വിജിത്തിന്റെ വീടിനു നേരെ അക്രമം അഴിച്ചു വിട്ട സംഘം മാതാവ് സുഷമ (47) യേയും ബഹളം കേട്ട് അവിടേക്കു വന്ന അയല്‍വാസികളായ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍ (74), ഭാര്യ ശാന്തമ്മ (64), വിഷ്ണുരാജ് (26), അജിത്ത് (26) എന്നിവരേയും അക്രമിച്ചു.
എല്ലാവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെയെത്തിയ ഒരു സംഘം ഈ പ്രദേശത്തെ വീടുകള്‍ക്ക് വെളിയില്‍ സൂക്ഷിച്ചിരുന്ന ഒരു ജെ.സി.ബി, രണ്ട് ടിപ്പര്‍, നാല് ഏസ്,ഒരു ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.