2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിനു സമീപം വന്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ നഗരത്തില്‍ വിദേശികളുടെ ഗസ്റ്റ്ഹൗസിനു സമീപം വന്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 1.30നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രാക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമതാവളത്തിന് സമീപത്ത് വിദേശികള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്താണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടത്താതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പോരാളികള്‍ക്ക് ഗസ്റ്റ്ഹൗസിലേക്ക് കടക്കാന്‍ വേണ്ടിയാണ് സ്‌ഫോടനം നടത്തിയതെന്ന് താലിബാന്‍ അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.