2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാപ്പുകെട്ട്- വിളവെടുപ്പിന്റെ ആഘോഷം: തമിഴ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി

തക്കല(  നാഗര്‍കോവില്‍):  കാപ്പുകെട്ട് നടത്തി സൂര്യന്‍ മകരരാശിയില്‍ പ്രവേശിക്കുന്ന ഇന്ന്  പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തമിഴ് ജനത. തലസ്ഥാനത്തിന് തൊട്ടുടുത്തുള്ള കന്യാകുമാരി ജില്ലയിലും മറ്റും അതിനുള്ള ആഘോഷപൊലിമയിലാണ് ഇവര്‍. കേരളത്തിലെ മകരം തുടക്കമാണ് തമിഴ്‌നാട്ടിലെ പുതുവര്‍ഷം. അത് ഒരു വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ്. വിളവെടുപ്പിനുശേഷമുള്ള ആഘോഷമാണ് കാപ്പുകെട്ട്. കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഒരു അനുരണനം കൂടിയാണ് ഇത്.
പുതുവര്‍ഷത്തിന് രണ്ട് ദിവസമാണ് ഇവിടെ ആഘോഷം. മാട്ടുപൊങ്കലും, മകരപൊങ്കലും എന്നു വിളിക്കുന്ന ആഘോഷങ്ങള്‍. അതിന് മുന്‍പാണ് കാപ്പുകെട്ട്. വരുന്ന വര്‍ഷം സമ്പദ് സമ്യദ്ധമായിരിക്കുന്നതിനും കാര്‍ഷിക വിഭവങ്ങള്‍ ധാരാളം വിളയിക്കാനും ഈ പുതുവര്‍ഷത്തില്‍ നടക്കുന്ന കാപ്പുകെട്ട് അവരുടെ സുരക്ഷാ മാനദണ്ഡമായി കണക്കാക്കുന്നു.
വേപ്പില, മാവില, ആവാരംപൂ, പുളിയില എന്നിവ കെട്ടുകളാക്കി വാങ്ങി വീട്ടില്‍ വയ്ക്കും. വേപ്പില ഹാരം പോലെ വീട്ടില്‍ കെട്ടി തൂക്കും. മാവിലയും പുളിയിലയും പൂവും തങ്ങളുടെ വീടിന്റെ വിവിധ ഭാഗങ്ങളില്‍ വയ്ക്കും.ഇങ്ങിനെ ചെയ്താല്‍ ദുഷ്ടശക്തികളെ അകറ്റാന്‍ കഴിയുമെന്നാണ് വിശ്വാസം.  ഒരു വര്‍ഷത്തെ പഴയ സാധനങ്ങള്‍ എല്ലാം ശേഖരിച്ച് തീയിലിട്ട് നശിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ വെളുത്ത പൂക്കള്‍ ശേഖരിച്ച് അത് കുളത്തില്‍ നിക്ഷേപിക്കും. പിന്നെ രണ്ടു ദിവസം മാട്ടുപൊങ്കലും മകരപൊങ്കലും. നാട്ടിലെ കന്നുകാലികള്‍ക്കാണ് കാര്‍ഷി വിഭവങ്ങളും മറ്റും വച്ചുള്ള  മാട്ടുപൊങ്കല്‍.
ഒരു കാലത്ത് വാഹനയാത്ര നടത്തിയിരുന്നത് കന്നുകാലികളായിരുന്നു. വയല്‍ ക്യഷിക്കായി ഉപയോഗിച്ചിരുന്നതും കാലികളെയായിരുന്നു. അതിനാലാണ് അവര്‍ക്ക് സുഖവും ആയുസ്സും നല്‍കുന്നതിനായി മാട്ടുപൊങ്കല്‍ ആഘോഷിക്കുന്നത്. പിന്നെ മകരപൊങ്കല്‍. അത് ലോകത്തിലെ മനുഷ്യന്‍ അടക്കമുള്ള സര്‍വജീവിക്കള്‍ക്കായുള്ള മകരപൊങ്കല്‍. ഭൂമിയിലെ ജീവന്റെ ഘടകമായ സൂര്യനെ നമിക്കുന്നതിനാണ് ഈ പൊങ്കല്‍ നടത്തുന്നത്. ന്യത്തം, കാളവണ്ടിയാത്ര വിഭവസമ്യദ്ധമായ ഭക്ഷണം തുടങ്ങി ആഘോഷത്തിന്റെ പരമകോടിയില്‍ എത്തുന്ന ദിനങ്ങളാണ് ഇന്നും നാളെയും.    

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.