2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘കാപ്പ’ചുമത്തേണ്ടത് മകന്‍ വരുണ്‍ഗാന്ധിയുടെ മേല്‍

പിഞ്ചുപൈതങ്ങള്‍ തൊട്ട് പ്രായാധിക്യം ബാധിച്ച വരെ കടിച്ചുകീറുന്ന  തെരുവ് നായ്ക്കളെകൊല്ലുന്ന വരുടെമേല്‍ കാപ്പ  ചുമത്തി കേസെടുക്കാന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി കല്‍പിച്ചിരിക്കുന്നു. മനുഷ്യന് തെരുവുനായയുടെ വിലപോലും കല്‍പിക്കാത്ത മേനകയുടെ പുത്രന്‍ വരുണ്‍ഗാന്ധി വിദേശ വേശ്യകള്‍ക്കു വേണ്ടി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നാണ് വാര്‍ത്തകള്‍. മേനകയ്ക്ക് എന്തെങ്കിലും രാജ്യസ്‌നേഹം ഉണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത്  രാജ്യദ്രോഹിയായ മകനോട്എം.പിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും മകനെപിടിച്ച് ജയിലില്‍ ഇടുകയുമാണ്.

കുഞ്ഞഹമ്മദ്, പട്ടാമ്പി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.