2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാനകള്‍ മൂടി; പ്രദേശവാസികള്‍ വെള്ളക്കെട്ട് ഭീതിയില്‍

മരട്: ദേശീയ പാതയോരത്തെ കാനകള്‍ മൂടിയത് പ്രദേശവാസികളെ വെള്ളക്കെട്ട് ഭീതിയിലാക്കി. വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണത്തിന്റെ ഭാഗമായി വൈറ്റില ജങ്ഷന്‍ മുതല്‍ ദേശീയപാതയ്ക്കും സര്‍വിസ് റോഡിനുമിടയിലായി ഇരുവശങ്ങളിലും ചമ്പക്കര കനാലിലേക്ക് ബന്ധിപ്പിക്കുന്ന വിധം ഉണ്ടായിരുന്ന കാനകളാണ് മൂടിയത്.
മഴക്കാലത്ത് ദേശീയ പാതയിലേയും സമീപത്തെ ഇടറോഡുകളിലേയും വെള്ളം കാനയിലൂടെ ചമ്പക്കര കനാലിലേക്കൊഴുകി പോയിരുന്നതിനാലാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്നത്.
എന്നാല്‍ ഫ്‌ളൈഓവര്‍ നിര്‍മാണത്തിന്റെ ഭാഗമായി കാനകള്‍ മൂടിയതിനു ശേഷമുണ്ടായ ആദ്യ വേനല്‍മഴയില്‍ തന്നെ വൈറ്റില ജങ്ഷന് സമീപത്തെ സര്‍വിസ് റോഡും ഇടറോഡുകളും വെള്ളക്കെട്ടിലായി. പ്രദേശത്തെ വീട്ടുകാരും കച്ചവട സ്ഥാപനങ്ങളും ഇത് മൂലം ദുരിതത്തിലായിരിക്കുകയാണ്.
വൈറ്റില ജങ്ഷന് സമീപം റോഡ് നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ബാങ്ക് റോഡ്, ഷൈന്‍ റോഡ്, മാപ്ലാശ്ശേരി റോഡ്, വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്രം എന്നീ ഭാഗങ്ങളെല്ലാം വേനല്‍മഴയില്‍ വെള്ളക്കെട്ടിലായി. ഇടറോഡുകളില്‍ പലയിടങ്ങളിലും കാനയുണ്ടെങ്കിലും പ്രധാന കാനകളുമായി ഇവയെ ബന്ധിപ്പിച്ചിട്ടില്ല.
കൂടാതെ മഴക്കാലപൂര്‍വ ശുചീകരണവും പലയിടങ്ങളിലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് വെള്ളക്കെട്ട് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.