2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കാത്തിരിക്കുന്നു….ഗ്യാലക്‌സി എസ്8നായി

ന്യൂഡല്‍ഹി: സാംസങ്ങിന്റെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ രാജാവായ ഗ്യാലക്‌സി സീരീസിലെ ഏറ്റവും പുതിയ മോഡലായ എസ്8നായുള്ള കാത്തിരിപ്പിലാണ് മൊബൈല്‍ ഫോണ്‍ പ്രേമികള്‍. എസ്8 എന്ന് പുറത്തിറങ്ങുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിനു മറുപടിയായുള്ള ചില അഭ്യൂഹങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നത്.

വരുന്ന ഏപ്രില്‍ 21 മുതല്‍ കമ്പനിയുടെ ഹോം ടൗണായ സൗത്ത് കൊറിയയില്‍ ഫോണ്‍ ലഭ്യമാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിനു ഓര്‍ഡര്‍ ബുക്കിങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കാനഡയില്‍ ഏപ്രില്‍ 28ന് ലഭിച്ചു തുടങ്ങുമെന്നും പറയുന്നു.

മാര്‍ച്ച് 29ന് ന്യൂയോര്‍ക്കില്‍ വച്ചാണ് കമ്പനി ഔദ്യോഗികമായി ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ് 8 പ്ലസ് എന്നിവ അവതരിപ്പിക്കുന്നത്.
ഐറിസ് സ്‌കാനര്‍,ഡ്യുവല്‍ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ,തെര്‍മല്‍ പൈപ്‌സ്, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം എന്നിവയൊക്കെയാണ് ഫോണിന്റെ പുതിയ പ്രത്യേകതള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.