2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി: മുഖ്യപ്രതി പിടിയില്‍

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൂത്രധാരനെന്ന് സംശയിക്കുന്നയാളെ നേപ്പാളില്‍ നിന്ന് പൊലിസ് അറസ്റ്റു ചെയ്തു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷംസുല്‍ ഹുദാ എന്നയാളാണ് അറസ്്റ്റിലായത്. ഇയാള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റാണെന്നാണ് ലഭിക്കുന്ന വിവരം.

ഹോഡയെ കൂടാതെ മറ്റ് മൂന്നുപേരെയും നേപ്പാള്‍ പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

നവംബറില്‍ കാണ്‍പൂരിലുണ്ടായ സംഭവത്തില്‍ 14 കോച്ചുകള്‍ പാളം തെറ്റി 150 പേരാണ് മരണപ്പെട്ടത്. ഇതിനു പിന്നില്‍ ഐ.എസ്.ഐ ആണെന്ന് വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ഐഎസ്‌ഐയുടെ പദ്ധതിക്കു വേണ്ട സഹായങ്ങളടക്കം നല്‍കിയത് ഷംസുലായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുളിള ഐ.എസ്.ഐ ഏജന്റാണ് പിടിയിലായ ഷംസുല്‍ എന്നാണ് പൊലിസ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.