2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാണികളില്ലെങ്കിലും സ്റ്റേഡിയം നിറച്ച് കൊളോണ്‍

മ്യൂണിക്: കൊവിഡ് കാരണം കാണികളില്ലാതെയാണ് ബുണ്ടസ്‌ലിഗ മത്സരങ്ങള്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇത് താരങ്ങളെ ഒരിക്കലും ബാധിക്കാതിരിക്കാന്‍ എഫ്.സി കൊളോണ്‍ പുതിയ രീതി കണ്ടെത്തി. സ്റ്റേഡിയത്തിലെ കസേരകളിലെല്ലാം കട്ടൗട്ടുകളും ടീമിന്റെ ജഴ്‌സിയും നിറച്ച് സ്റ്റേഡിയം കളര്‍ഫുളാക്കി. ടീമിന്റെ പേരുകള്‍ ആലേഖനം ചെയ്ത ഷാളുകളും സ്റ്റേഡിയത്തില്‍ തൂക്കിയാണ് കൊളോണ്‍ താരങ്ങള്‍ക്ക് ആവേശം പകര്‍ന്നത്. നേരത്തെ മറ്റൊരു ബുണ്ടസ്‌ലിഗ ക്ലബായ മെന്‍ചെങ്ക്‌ളബന്‍ ഫാന്‍സിന്റെ കട്ടൗട്ട് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന സമയത്ത് പണം നല്‍കുന്ന ആരാധകന്റെ കട്ടൗട്ട് സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നതായിരുന്നു രീതി. ഇത്തരത്തില്‍ ആയിരത്തിലധികം ആരാധകരാണ് മെന്‍ചെങ്ക്‌ളബന്‍ ടീമിന്റെ സ്റ്റേഡിയത്തില്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ മുന്നോട്ടുവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.