2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മൗറീഷ്യസില്‍ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മലേഷ്യന്‍ എം.എച്ച് 370 യുടേതാണെന്ന് സ്ഥിരീകരിച്ചു

കോലാലംപുര്‍: മൗറീഷ്യസില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍  2014 മാര്‍ച്ചില്‍ കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. 

മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരില്‍ നിന്ന് 239 യാത്രക്കാരും ജീവനക്കാരുമായി ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായത്.

വിമാനത്തിന്റെ ചിറകിന്റെ ഭാഗങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു.

2015 ജൂലൈയില്‍ ഫ്രഞ്ച് റീ യൂണിയന്‍ ദ്വീപില്‍നിന്ന് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ടാന്‍സാനിയന്‍ തീരത്തെ പെംബ ദ്വീപില്‍ നിന്നും കുറച്ച് അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News