2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു

ചെറുപുഴ : തയ്യേനി അത്തിയടുക്കം ഭാഗത്തു കാട്ടുപന്നി ശല്യം രൂക്ഷം. ഏക്കറുകണക്കിനു കപ്പ , ചേന, ചേമ്പ് കൃഷികള്‍ നശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ ആറു കുടുംബങ്ങളുടെ പത്തേക്കറോളം സ്ഥലത്താണ് ഇവ നാശം വിതച്ചത്.
കപ്പ, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയെല്ലാം  കൂട്ടത്തോടെ എത്തുന്ന പന്നികള്‍ കുത്തിമറിച്ചു തിന്നുകയാണ്. അമ്മിണി വിശ്വംഭരന്‍, സി.കെ മാത്യു കടപ്പറക്കല്‍, ലക്ഷ്മി രാജപ്പന്‍ ചെട്ടിയാംകുന്നേല്‍, സഹോദരങ്ങളായ ജോസഫ്, ജ്യോതിക എന്നിവരുടെ കൃഷിയിടമാണു നശിപ്പിച്ചത്. കൃഷിയിടങ്ങള്‍ക്കു ചുറ്റും പ്ലാസ്റ്റിക് വേലി നിര്‍മിച്ചിട്ടുണ്ടെണ്ടങ്കിലും അവയ്ക്കിടയിലൂടെ കടന്നാണിവ കൃഷി നശിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News