2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതായി പരാതി

കല്ലമ്പലം: കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതി. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകള്‍, പള്ളിക്കല്‍ പഞ്ചായത്തിലെ മൂതല പാലം, ഒഴുക്കുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി കൃഷി നാശം ഉണ്ടായിട്ടുള്ളത്. രാത്രി കാട്ടുപന്നികളുടെ വിഹാര കേന്ദ്രങ്ങളാണിവിടം.
വാഴ, ചേന, ചേമ്പ്, കാച്ചില്‍, നെല്ല് എന്നിവ വ്യാപകമായി നശിപ്പിച്ചു. വൈകിട്ട് ആറ് മണിയോടെ കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ പിറ്റേന്ന് രാവിലെ വരെ കൃഷി നശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
ഇളമ്പ്രക്കോട് വനമേഖലയില്‍ തങ്ങുന്ന പന്നികളാണ് കൂട്ടത്തോടെ ഇറങ്ങി കൃഷികള്‍ നശിപ്പിക്കുന്നത്. പന്നികള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് നഷ്ട പരിഹാരവും കിട്ടുന്നില്ല. കര്‍ഷകര്‍ കൃഷി ഭവനിലും പാലോട് വനം വകുപ്പിലും പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.