2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കാട്ടുതീ: കാലിഫോര്‍ണിയയില്‍ വന്‍നാശം; 80000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു

കാലിഫോര്‍ണിയ: കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ തെക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ നാശം വിതച്ചു. ഇന്നലെ നൂറുകണക്കിനു വീടുകളാണ് കാട്ടുതീയില്‍ നശിച്ചത്. 80000 ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ലോസ് ആഞ്ചലസിനും ലാസ്‌വേഗാസിനും ഇടയിലുള്ള നൂറു കിലോമീറ്ററോളം പ്രദേശത്ത് കാട്ടുതീ പടര്‍ന്നു കഴിഞ്ഞു.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളിപ്പടര്‍ന്ന കാട്ടുതീയുടെ നാലു ശതമാനം മാത്രമാണ് ഇന്നലെ അണയ്ക്കാനായത്. ശക്തമായ വരള്‍ച്ച തീ അതിവേഗം പടര്‍ന്നുപിടിക്കുന്നതിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയും വലിയ കാട്ടുതീ പ്രദേശത്തുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഇതുവരെ ആയിരത്തോളം ഹെക്ടര്‍ പ്രദേശം കാട്ടുതീയില്‍ കത്തി ചാമ്പലായി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.