2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാട്ടിലെ സംസാരം

ഷാഫി കോട്ടയില്‍

സിംഹികളാണ് ഇര തേടിപ്പിടിക്കുന്നതില്‍ മുന്നില്‍. പക്ഷേ, ഇരയെ ആദ്യം ഭക്ഷിക്കുന്നതു സിംഹത്താനാണ്. അതു കഴിഞ്ഞു സിംഹികള്‍. അതും കഴിഞ്ഞേ കുഞ്ഞുങ്ങള്‍ക്കു ലഭിക്കൂ. പലപ്പോഴും ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു ചത്തുപോകാറുമുണ്ട്. ഇതു കാട്ടിലെ കഥ.

നാട്ടിലെ കഥയും വ്യത്യസ്തമല്ല. ജനങ്ങളുടെ അധ്വാനഫലമാണു നികുതിപ്പണം. അത് ആദ്യം കൈയടക്കുന്നതു രാജാക്കന്മാര്‍. അതുകഴിഞ്ഞ് അവരുടെ ശിങ്കിടികള്‍. അതും കഴിഞ്ഞേ സാധാരണക്കാര്‍ക്കു ലഭിക്കൂ. പലപ്പോഴും സിംഹക്കുഞ്ഞുങ്ങളെപ്പോലെ അവരും പട്ടിണി കിടന്നു മരിക്കാറുണ്ട്. മാതേവന്റെ മരണവും അങ്ങനെയാണെന്നാണു കാട്ടിലെ സംസാരം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.