2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി: യുവാവിനെതിരേ കേസ്

ഇരിട്ടി: വിളക്കോട് ചാക്കാട് കാട്ടാനയുടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരേ മുഴക്കുന്ന് പൊലിസ് കേസെടുത്തു. വട്ട്യറ സ്വദേശി വടവതി സുരേഷിനെതിരേ(35) ആണ് മദ്യലഹരിയില്‍ സാമൂഹ്യവിരുദ്ധ ശല്യം നടത്താന്‍ ശ്രമിച്ചെന്ന വകുപ്പുചുമത്തി കേസെടുത്തത്. കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച് ഒരു മേഖലയെയാകെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വ്യാപക ആക്രമണം നടത്തുമ്പോള്‍ ആളപായം ഒഴിവാക്കാന്‍ കാഴ്ചക്കാരായ ആളുകളാരും അക്രമകാരിയായ കാട്ടാനയുടെ സമീപത്തേക്കു പോകരുതെന്നു പൊലിസും വനം വകുപ്പും ഉദ്യോഗസ്ഥരും പലതവണ മൈക്ക് പ്രചാരണം നടത്തുന്നതിനിടയിലാണു യുവാവ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടാനയുടെ മുന്നിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. വിരണ്ടു നില്‍ക്കുന്ന ആന യുവാവിനെ കണ്ടയുടന്‍ പിറകെ ഓടിയെങ്കിലും തലനാരിഴയ്ക്ക് ആനയുടെ തുമ്പിക്കൈയില്‍ പെടാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പൊലിസും ഇയാളെ പിടികൂടിയപ്പോള്‍ വിദേശത്തുള്ള സുഹൃത്തിന് ആനയ്‌ക്കൊപ്പമുള്ള സെല്‍ഫി അയക്കാനാണ് താന്‍ ആനയ്ക്കടുത്ത് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.