2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ വീട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു

മുള്ളേരിയ: കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കൊട്ടംകുഴി പട്ടികവര്‍ഗ കോളനിയിലെ കുമാരന്‍ എന്ന മാരന്റെ വീട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൊട്ടംകുഴിയിലെത്തിയ മന്ത്രി കുമാരന്റെ അമ്മ ചരുമ്പിയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണംകൊണ്ട് മരണപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അമ്മ ചരുമ്പിക്ക് മന്ത്രി കൈമാറി. എ.ഡി.എം എന്‍. ദേവീദാസന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന്‍, ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ പി.പി ചാക്കോ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, സി.പി.ഐ ബദിയടുക്ക മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍, കാറഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. വിജയകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി മോഹനന്‍ കാടകം എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.