2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് ഞാറക്കോട്ട് നൊച്ചുപ്പുള്ളി കാരക്കാട്ടില്‍ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ സോളി വര്‍ഗീസ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. വീടിനടുത്തുള്ള റബര്‍തോട്ടത്തില്‍ ടാപ്പിങിന് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് ആനയെ കാണുകയും ശബ്ദമുണ്ടാക്കി കാട്ടിലേക്ക് ഓടിക്കുകയും ചെയ്തിരുന്നു. പോയെന്ന ധാരണയില്‍ ടാപ്പിങ് തുടരുന്നതിനിടെയാണ് മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന ആന പെട്ടെന്ന് ആക്രമണം നടത്തിയത്.
നിലവിളിയും ശബ്ദവുംകേട്ട് തൊട്ടപ്പുറത്തുള്ള വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ സോളിയെ ആന ചവിട്ടുന്നതും കുത്തുന്നതുമാണ് കണ്ടത്. തുടര്‍ന്ന് ആന കാട്ടിലേക്കുമറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സോളി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിക്കുകയും മൃതദേഹം പരിശോധിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. അന്നമ്മയാണ് മാതാവ്. ഭാര്യ: നിജ. മക്കള്‍: സോന, ജോയല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.