2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു: ഓട്ടോറിക്ഷ തകര്‍ത്തു

ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ദേവാല ഹട്ടിയിലെ പുഞ്ചമൂല ചിത്രവേലുവിന്റെ 400 കുലച്ച വാഴകളും പുതിയകുന്ന് സ്വദേശികളായ രാജേന്ദ്രകുമാര്‍, ഷാജി എന്നിവരുടെ 350 കുലച്ചവാഴകളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പത്ത് ആനകളടങ്ങിയ കൂട്ടമാണ് നാശം വരുത്തിയത്. ഇത്കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ദേവാല വനംവകുപ്പ് റെയ്ഞ്ചറോട് ആവശ്യപ്പെട്ടു.
അതേ സമയം ബിദര്‍ക്കാട് മാങ്ങവയലില്‍ കഴിഞ്ഞദിവസം രാത്രിയെത്തിയ കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു. മാങ്ങവയല്‍ സ്വദേശി ജോണിന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബിദര്‍ക്കാട് റെയ്ഞ്ചര്‍ക്ക് പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News