2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ജീവനക്കാര്‍ക്കെതിരെ ആക്രമണം: 6 പേര്‍ക്കെതിരെ കേസ്

ആക്രമണം കുട്ടികളുടെ പാര്‍ക്കിലെ ഉപകരണങ്ങള്‍ മുതിര്‍ന്നവര്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോള്‍
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഉദ്ദ്യാനത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും ജീവനക്കാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതുമായ സംഭവത്തില്‍ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുമ്പകച്ചോല സ്വദേശികളായ കോരത്തൊടി ഷിബു, ഇല്ലത്തുപറമ്പില്‍ ഷബീബ്, കൊരണംകുന്ന് സ്വദേശികളായ കോരത്തൊടി വിബിന്‍ദാസ്, കോല്‍പ്പാടം സനൂബ്, കോരത്തൊടി സുരേഷ്, പളളിപ്പടി കനാല്‍ ജംഗ്ഷനിലെ സിജു എന്നിവര്‍ക്കെതിരെയാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്. കുട്ടികളുടെ പാര്‍ക്കിലെ ഉപകരണങ്ങള്‍ മുതിര്‍ന്നവര്‍ ഉപയോഗിച്ചപ്പോള്‍ ഉദ്യാനം ജീവനക്കാര്‍ എതിര്‍ത്തതോടെ സംഘം ചേര്‍ന്ന് ജീവനക്കാരെ അക്രമിക്കുകയും പാര്‍ക്കിലെ അലങ്കാര ലൈറ്റുകളും മറ്റും തകര്‍ത്തുവെന്നുമാണ് കേസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.