2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കാഞ്ഞിരപ്പുഴയില്‍ രാജിക്ക് തയ്യാറായില്ലെങ്കില്‍ വൈസ് പ്രസിഡന്റിനെതിരേ നടപടിയുണ്ടാകുമെന്ന് സി.പി.ഐ

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിയില്‍ ഇടതു മുന്നണിയിലെ ഭരണമാറ്റം. രാജിക്കാര്യത്തില്‍ അവ്യക്ത സൃഷ്ടിച്ച വൈസ് പ്രസിഡന്റ് രത്‌നാവതിക്കെതിരെ സി.പി.ഐയിലും, മുന്നണിയിലും സമ്മര്‍ദ്ദമേറുന്നു. മുന്നണി നേതൃത്വത്തിന് രത്‌നാവതി നല്‍കിയ രാജിക്കത്തില്‍ തീയ്യതി നീട്ടിയിട്ടതാണ് വിവാദമാവുന്നത്.
ഇത് സംബന്ധിച്ച് രൂക്ഷമായ പ്രതികരണവുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി. ഒരു വ്യക്തിയുടെ വാശിക്കു മുന്നിലും പാര്‍ട്ടി മുട്ടുമടക്കില്ലെന്ന് സി.പി.ഐ കോങ്ങാട് മണ്ഡലം സെക്രട്ടറി പി.മണികണ്ഠന്‍ അറിയിച്ചു. മുന്നണി തീരുമാനങ്ങള്‍ക്കതീതമായി നിലകൊള്ളുന്ന വ്യക്തികളെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
മുന്നണി ധാരണ പ്രകാരം സി പി എമ്മിനൊപ്പം പദവി രാജിവച്ചൊഴിയേണ്ട രത്‌നാവതി വിസമ്മതിച്ചാല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് സി.പി.ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചിന്ന കുട്ടനും അറിയിച്ചു. എന്നാല്‍ ഇക്കാര്യം അവരെ അറിയിക്കാനായി നേരിട്ടോ, ഫോണിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ചിന്നക്കുട്ടന്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.