2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കസ്റ്റഡി മരണം: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക്.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി കമ്മിഷന്‍ അധ്യക്ഷന്‍ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു.
രണ്ടിടത്തും കമ്മിഷന്‍ വിശദമായ പരിശോധന നടത്തി. രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ് .ഐ. ആര്‍ തുടങ്ങി നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ ലഭ്യമായ എല്ലാ രേഖകളുടെയും പകര്‍പ്പ് കമ്മിഷന്‍ ബന്തവസിലെടുത്തു.
പീരുമേട് ജയിലില്‍ തടവുകാരുമായി ആശയവിനിമയം നടത്തി.
രാജ്കുമാറിന്റെ ഭാര്യ എം. വിജയ നല്‍കിയ പരാതി കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു. കസ്റ്റഡി മരണം ഉണ്ടായ ഉടന്‍ കമ്മിഷന്‍ കേസെടുത്തിരുന്നു.
തുടര്‍ന്ന് വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനുശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രേഖകള്‍ ലഭിച്ചിട്ടില്ല.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി സൊമിനിക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.