2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കസ്റ്റഡിയില്‍ യുവാവിന്റെ മരണം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

 

പാവറട്ടി (തൃശൂര്‍): എക്‌സൈസ് സംഘം പിടികൂടിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. സ്‌ക്വാഡ് അംഗങ്ങളായ ഊരകം വലിയാട്ടുപറമ്പില്‍ വി.എം സ്മിബിന്‍, മറ്റത്തൂര്‍ കുന്നത്തുപറമ്പില്‍ വീട്ടില്‍ മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡി മരണ കേസുകള്‍ സി.ബി.ഐ ക്ക് വിട്ട് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുന്നതിന് തൊട്ടുമുന്‍പാണ് കസ്റ്റഡിയിലായിരുന്ന ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത എട്ടു പേരടങ്ങിയ സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഓഫിസര്‍ നിധിന്‍ മാധവ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം തിരൂര്‍ സ്വദേശിയായ രഞ്ജിത്ത് ആണ് മരണപ്പെട്ടിരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.