2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കസ്റ്റഡിമര്‍ദനം: നടപടിയെടുക്കണമെന്ന്

ആറ്റിങ്ങല്‍: തയ്യല്‍ തൊഴിലാളിയെ പൊലിസ് കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ബി.സത്യന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും  കത്തു നല്‍കി. മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍വച്ചാണ് ആറ്റിങ്ങല്‍ സ്വദേശിയായ ആര്‍.എസ്.പ്രദീഷിന് മര്‍ദനമേറ്റത്. ഇതു സംബന്ധിച്ച വാത്ത പത്രങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ അന്വേഷണം ആവശ്യപ്പെട്ടത്. മര്‍ദനമേറ്റ  പ്രദീഷ് ഇപ്പോള്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തി എം.എല്‍.എ പ്രദീഷിനെ സന്ദര്‍ശിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ട പ്രദീഷിന് ആവശ്യമായ നിയമ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.