2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കസ്റ്റംസ് ഡ്യൂട്ടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന്

കൊല്ലം: തോട്ടണ്ടി ഇറക്കുമതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ കസ്റ്റംസ് ഡ്യൂട്ടി പിന്‍വലിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പു നല്‍കിയതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനബില്ലില്‍ ഇതിനാവശ്യമായ ഭേദഗതി നിര്‍ദേശം കൊണ്ടുവരാമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര വിപണിയില്‍ കശുവണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വികേന്ദ്രീകൃത സ്വഭാവത്തില്‍ മേഖലാതല കശുവണ്ടി ബോര്‍ഡുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യാകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായും പ്രേമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് നിവേദനം സമര്‍പ്പിച്ചപ്പോഴാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.