2019 November 23 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമില്ലാതെ ഇന്ത്യയുമായി സമാധാനമുണ്ടാവില്ലെന്ന് നവാസ് ശരീഫ്

  • ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു
  • ഐക്യരാഷ്ട്ര സഭയിലാണ് ശരീഫിന്റെ പരാമര്‍ശം

 

ന്യൂയോര്‍ക്ക്: ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമില്ലാതെ ഇന്ത്യയുമായി സമാധാനമുണ്ടാകില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.

കശ്മീരില്‍ ഒരു വിഭാഗം യുവാക്കള്‍ ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ്. എന്നാല്‍ ഇത് ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നു. കശ്മീരില്‍ ഇന്ത്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകള്‍ ഐക്യരാഷ്ട്ര സഭയ്ക്കു കൈമാറും. കൂടാതെ, പാക്കിസ്താനിലും ബലൂചിസ്ഥാനിലും ഇന്ത്യ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവും ഐക്യരാഷ്ട്രസഭയ്ക്കു കൈമാറുമെന്നും നവാസ് ശരീഫ് പറഞ്ഞു.

ഭീകരവാദം ആഗോളപ്രശ്‌നമാണ്. ഇതിനെ നേരിടാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. പാക്കിസ്താന്‍ ഭീകരവാദത്തിന്റെ ഇരയാണ്. ഇന്ത്യയുമായി പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനമുണ്ടാക്കാനാകില്ല. പാകിസ്താന്റെ വികസനത്തെ അട്ടിമറിക്കാന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്നും ശരീഫ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News