2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കശ്മീര്‍ താഴ്‌വര ശാന്തമാകുന്നു

ശ്രീനഗര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന സമരങ്ങള്‍ക്കു ശേഷം കശ്മീര്‍ ശാന്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നു മാസത്തോളം നീണ്ടു നിന്ന അക്രമണസമരങ്ങള്‍ക്കു ശേഷമാണ് ശാന്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.

കശ്മീരില്‍ സ്വകാര്യ/സര്‍ക്കാര്‍ ഗതാഗത മാര്‍ഗങ്ങള്‍ സര്‍വീസ് ആരംഭിച്ചു. കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. വാണിജ്യനഗരമായ ലാല്‍ചാക്കിലടക്കമുള്ള വ്യാപാരികളും തങ്ങുടെ സ്ഥാപനങ്ങള്‍ തുടങ്ങി. കൂടാതെ അക്രമണ സമരങ്ങള്‍ കുറയുകയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്തരം സമരങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതുമില്ല.

വിഘടനവാദികള്‍ നടത്തിയ സമരത്തില്‍ രണ്ടു പൊലിസുകാരടക്കം 83 പേര്‍ മരിക്കുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ എന്‍കൗണ്ടറില്‍ വധിച്ചതോടെയാണ് വിഘടനവാദികളുടെ സമരം ആരംഭിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.