2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

കശ്മീരില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് നേരെ ആക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയിം അക്തറിന്റെ വീടിനു നേരെ ആക്രമണം. രണ്ടു തവണ മന്ത്രിയുടെ വീടിനു നേരെ ബോംബാക്രമണമുണ്ടായി.

ഇന്നു രാവിലെയാണ് പാരിപോറയിലെ വീടിനു നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ബോംബേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

ഇത് രണ്ടാം തവണയാണ് നയിം അക്തറിനെ ലക്ഷ്യം വെച്ചുകൊണ്ട് അക്രമണമുണ്ടാവുന്നത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.